പരൂര്‍ കോള്‍ പടവില്‍ ബണ്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒച്ചിഴയും വേഗത്തില്‍..

 

ചമ്മന്നൂര്‍ ചുള്ളിക്കാരന്‍കുന്നു മുതല്‍ പൊന്നേരന്‍ കോള്‍ വരെയുള്ള ബണ്ട് ബലപ്പെടുത്തലാണ് മന്ദഗതിയിലായത്. 1200 ഓളം മീറ്റര്‍ നീളത്തില്‍ ബലപ്പെടുത്തുന്ന പ്രവ്യത്തിയുടെ നാലിലൊരു ഭാഗവും പൂര്‍ത്തിയായിട്ടില്ല. പ്രവൃത്തി ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോള്‍ പണികള്‍ എന്നു തീരുമെന്ന് പറയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. ഒരു ടിപ്പര്‍ വെച്ചിട്ടാണ് നിലവില്‍ മണ്ണ് അടിച്ചുകൊണ്ടിരിക്കുന്നത്. പടവിലെ ഉപത്തോടുകളുടെ ആഴംകൂട്ടല്‍ പ്രവര്‍ത്തനങ്ങളും തുടങ്ങാനായിട്ടില്ല.

ADVERTISEMENT