എംഎസ്എഫ് പുന്നയൂര്‍ പഞ്ചായത്ത് പ്രതിനിധി സമ്മേളനം മന്ദലാംകുന്ന് നന്മ സെന്റര്‍ പി.കെ ചേക്കു ഹാജി നഗറില്‍ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി സി.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.നൗഫല്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ്. നിയോജക മണ്ഡലം പ്രസിഡന്റ് അജ്മല്‍ മുഖ്യാതിഥിയായി. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി കെ.കെ.ഹംസക്കുട്ടി, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.കുഞ്ഞുമുഹമ്മദ്, ജനറല്‍ സെക്രട്ടറി ടി.കെ.ഉസ്മാന്‍, മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റുമാരായ എ.വി.അലി, അസീസ് മന്ദലാംകുന്ന്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.എം.ഷാജഹാന്‍, നിയോജക മണ്ഡലം സെക്രട്ടറി കെ.ബി ബാദുഷ, പഞ്ചായത്ത് കമ്മറ്റി ട്രഷറര്‍ ഹുസൈന്‍ എടയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.എസ്.എഫ് പഞ്ചായത്ത് ഭാരവാഹികളായി എം.ആര്‍ ഷര്‍ഫീഖ് – പ്രസിഡന്റ് , കെ.എ.മുഹമ്മദ് അന്‍ഷിഫ് – ജനറല്‍ സെക്രട്ടറി, എം.ആര്‍.റിന്‍ഷാദ് – ട്രഷറര്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു.