ചാലിശ്ശേരിയിലെ വിവിധ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തി

ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് റംല വീരാന്‍കുട്ടിയും തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈന്‍ പുളിയഞ്ഞാലിലും ചാലിശ്ശേരിയിലെ വിവിധ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി. ഇടവക വൈദികര്‍, വിശ്വാസികള്‍ എന്നിവരെ കണ്ടുമുട്ടിയ ഇരുവരും പഞ്ചായത്തിന്റെയും ബ്ലോക്കിന്റെയും വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാ വിഭാഗങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു. യാക്കോബായ, തൊഴിയൂര്‍, സി.എസ്.ഐ, മര്‍ത്തോമ്മ, ഓര്‍ത്തഡോക്‌സ്, തുടങ്ങി വിവിധ പള്ളികളിലെ വികാരിമാര്‍, ഭരണ സമിതി അംഗങ്ങളുമായി വികസന ആവശ്യങ്ങള്‍, സാമൂഹിക വിഷയങ്ങള്‍ എന്നിവ സംബന്ധിച്ച് ആശയവിനിമയം നടത്തി. ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് മെമ്പര്‍ എന്നിവരെ വികാരി ഫാദര്‍ അബ്രഹാം യാക്കോബ്, ട്രസ്റ്റി സി.യു ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ADVERTISEMENT