അന്‍സാര്‍ വിമന്‍സ് കോളേജില്‍ ഗവേഷണ പ്രബന്ധ സമാഹാര പ്രകാശനം നടത്തി

പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജ് റിസര്‍ച്ച് പ്രമോഷന്‍ സെല്ലും ഐക്യുഎസിയും സംയുക്തമായി ‘ഇന്‍സ്പയറോ’ ഗവേഷണ പ്രബന്ധ സമാഹാര പ്രകാശനം നടത്തി. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഫരിദ ജെ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും തയ്യാറാക്കിയ അഞ്ചോളം ഗവേഷക പ്രബന്ധങ്ങള്‍ അടങ്ങിയ പുസ്തകമാണ് പ്രകാശനം ചെയ്തത്. വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് ഗവേഷണത്തിന്റെ പ്രധാന്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തു. പ്രകാശന കര്‍മ്മത്തോടനുബന്ധിച്ച് പുസ്തകങ്ങള്‍ വിവിധ വകുപ്പ് മേധാവികള്‍ ഏറ്റുവാങ്ങി.

അന്‍സാര്‍ ഹയര്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഷാജു മുഹമ്മദ്ദുണ്ണി, വൈസ് പ്രിന്‍സിപ്പാള്‍ ആരിഫ് ടി എ, ഐക്യുഎസി കോര്‍ഡിനേറ്റര്‍ സുനിയ ഇബ്രാഹിംകുട്ടി, ഇംഗ്ലീഷ് വിഭാഗം മേധാവി ജൂബി ജോയ്, ഫിസിക്‌സ് വിഭാഗം മേധാവി നാദിയ കെ വി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT