24.6 C
Kunnamkulam
Sunday, August 2, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശനത്തിന് നിയന്ത്രണം

ഗുരുവായൂരില്‍ വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശനത്തിന് നിയന്ത്രണം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വേനലവധിക്കാല തിരക്ക് കണക്കിലെടുത്ത് ഏപ്രില്‍ 12 മുതല്‍ 20 വരെ വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശനത്തിന് നിയന്ത്രണം. നിലവില്‍ ഞായറാഴ്ചകളിലും പൊതു അവധിദിനങ്ങളിലും രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ വി.ഐ.പി. ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്. അവധിക്കാലത്തെ ദര്‍ശനനിയന്ത്ര ണത്തിനും ഇതേ സമയക്രമം തന്നെയായിരിക്കും. ഈ മാസം 12 മുതല്‍ 20 വരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ മൂന്നു പ്രവൃത്തിദിനങ്ങളേയുള്ളൂ. ആ ദിവസങ്ങള്‍ കൂടി വി.ഐ.പി. ദര്‍ശനനിയ ന്ത്രണം ബാധകമാക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. വിഷുക്കണി ദര്‍ശനം 14 ന് പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരേയാകും

ADVERTISEMENT
error: Content is protected !!