കാഴ്ച്ച പരിമിതിയുള്ള 14 വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ട മത്സര വിഭാഗത്തില്‍ എരുമപ്പെട്ടി ജി എച്ച് സ് സ്‌ക്കൂളിലെ പ്ലസ് ടൂ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥി ഇ എസ് സച്ചിന്‍ സ്വര്‍ണ്ണം നേടി. സഹപാഠി വിഷ്ണു സി ബി ഗൈഡ് റണ്ണര്‍ ആയി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊടകര ജി എച്ച് എസിലെ എയ്ഞ്ചല്‍ മരിയ ഷിജു സ്വര്‍ണ്ണം കരസ്ഥമാക്കി. സഹപാഠി ലാവണ്യ ഗൈഡ് റണ്ണറായി.