25.2 C
Kunnamkulam
Thursday, July 30, 2026
Home Bureaus Kunnamkulam കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അവകാശ ദിനാചരണം സംഘടിപ്പിച്ചു

കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ അവകാശ ദിനാചരണം സംഘടിപ്പിച്ചു

കേരള മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു) കുന്നംകുളം യൂണിറ്റില്‍ ജൂലൈ 18 അവകാശ ദിനാചരണം സംഘടിപ്പിച്ചു. കുന്നംകുളം നഗരസഭ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ട്രഷറര്‍ സി.ആര്‍ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗവും ജില്ലാ ഭാരവാഹിയുമായ ഷറഫുദ്ദീന്‍, യൂണിറ്റ് സെക്രട്ടറി എം.കെ സുനില്‍, യൂണിറ്റ് വൈസ് പ്രസിഡണ്ട് അംബിക ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. സ്‌പെഷ്യല്‍ റൂള്‍സിന് രൂപം നല്‍കുക, തസ്തികകളില്‍ കാലോചിതമായി വര്‍ദ്ധനവ് വരുത്തുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താല്‍ക്കാലിക ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുക, നഗരസഭകളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക, ശുചീകരണ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്ന രീതിയിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു അവകാശദിനാചരണം.

ADVERTISEMENT
error: Content is protected !!