സി.ഒ.എ. ജില്ലാകമ്മറ്റിയംഗവും, ചേലക്കര വാന്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് പാര്‍ട്ണറുമായ ചേലക്കര നെയ്യൻ വീട്ടിൽ റിൻസൺ വർഗീസ് (48) നിര്യാതനായി.തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.സംസ്‌ക്കാരം പിന്നീട് നടക്കും. മാധ്യമപ്രവര്‍ത്തകനായ റിന്‍സണ്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ മേഖല ട്രഷററും, ടിസിവി റിപ്പോര്‍ട്ടറുമായിരുന്നു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനിലെ സജീവ സാന്നിധ്യമായിരുന്നു. ജില്ല കേരളവിഷനുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിസിവി ചാനൽ മുൻ മാനേജിംഗ് ഡയറക്ടറും ചേലക്കര പ്രസ്സ് ക്ലബ് അംഗവുമാണ്.
ഭാര്യ: ടിൻ്റു ജോസഫ്,മകൻ: ഒലിവർ ആദം റിൻസൺ.
അമ്മ: ലീല.




