വടക്കേക്കാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

വടക്കേക്കാട് റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
സ്‌കൂട്ടര്‍ യാത്രക്കാരായ പുന്നയൂര്‍ക്കുളം ആറ്റുപുറം സ്വദേശി പുലിക്കോട്ടില്‍ വീട്ടില്‍ പ്രണവ്(20), മേലിട്ട് വീട്ടില്‍ എബിന്‍(18), കാല്‍ നട യായത്രക്കാരന്‍ എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. വടക്കേകാട് നാലാംകല്ലില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാല്‍ നട യാത്രക്കാരനെ ഇതിലെ വന്ന ഒരു വാഹനത്തിലും സ്‌കൂട്ടര്‍ യാത്രക്കാരെ അപകട വിവരമറിഞ്ഞെത്തിയ വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT