തൃത്താല സെന്ററില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു

തൃത്താല സെന്ററില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. കൂറ്റനാട് റോഡില്‍ ഫെയ്മസ് ബാക്കറിക്ക് സമീപം വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ ആയിരുന്നു അപകടം. കൊച്ചിയില്‍ നിന്നും പള്ളിപ്പുറത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

ADVERTISEMENT