കുണ്ടന്നൂര്‍ ചുങ്കം – തലശ്ശേരി പാതയിലെ റോഡ് നിര്‍മ്മാണത്തിലെ അപാകത പരിഹരിച്ച് തുടങ്ങി

എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കം – തലശ്ശേരി പാതയിലെ റോഡ് നിര്‍മ്മാണത്തിലെ അപാകത പരിഹരിച്ച് തുടങ്ങി. വടക്കാഞ്ചേരി പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കുണ്ടന്നൂര്‍ ചുങ്കം – തലശ്ശേരി പാത നിര്‍മ്മാണത്തിലിരിക്കെ ടാറിങ്ങ് ഒഴുകി തിട്ടകള്‍ രൂപപ്പെടുകയും റോഡ് താഴ്ന്നു ഗര്‍ത്തം രൂപപ്പെടുകയും തുടര്‍ന്ന് വിള്ളല്‍ സംഭവിക്കുകയും ചെയ്തിരുന്നു. നിരന്തരം അപകടങ്ങള്‍ സംഭവിക്കുന്ന മേഖലയായും മാറിക്കഴിഞ്ഞ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനെതിരെ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു മിനുസമുള്ള ഭാഗം പൊളിച്ചടുത്ത് പുതിയതായി റോഡിന്റെ നിര്‍മ്മാണം നടത്തുകയാണ് പൊതുമരാമത്ത് വകുപ്പ്.

 

ADVERTISEMENT