നെല്ലുവായ് – പട്ടാമ്പി റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 6 മുതല്‍ 8 വരെ ഈ വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുന്നതാണെന്ന് വടക്കാഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം അസി. എഞ്ചിനീയര്‍ അറിയിച്ചു. നെല്ലുവായില്‍ നിന്നും പട്ടാമ്പി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കുണ്ടന്നൂര്‍ ചുങ്കത്തുനിന്നും തിരിഞ്ഞ് ചിറ്റണ്ട – തലശ്ശേരി റോഡ് വഴി പോകണം. പട്ടാമ്പിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിച്ചൂരില്‍ നിന്നും തിരിഞ്ഞ് തളി – പിലാക്കാട് – വരവൂര്‍ വഴി തൃശ്ശൂര്‍/ കുന്നംകുളം ഭാഗത്തേക്ക് പോകണം.