മോഷണസംഘം പിടിയില്‍

 

നാഷണല്‍ ഹൈവേയുടെ സമീപമുള്ള ആളില്ലാത്ത വീടുകള്‍ ലക്ഷ്യമിട്ട് മോഷണം നടത്തുന്ന സംഘം പിടിയില്‍.
വീടിനകത്ത് കയറി ബാത്‌റൂം ഫിറ്റിംഗ്‌സും, ഗ്യാസ് സിലിണ്ടറും, ബാറ്ററിയും മറ്റും മോഷണം നടത്തുന്ന സംഘത്തിലെ ഡാലിഗവോണ്‍ , ചിരാങ്ക് ,ആസ്സാം സ്വദേശി ഹബിസുല്‍ റഹ്മാന്‍ (30 ), തിലക് മാര്‍ഗ്, ഡെല്‍ഹി സ്വദേശി യൂനസ് (24) എന്നിവരാണ് ചാവക്കാട് പോലീസിന്റെ പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ വി.വി വിമലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ , സബ് ഇന്‍സ്‌പെക്ടര്‍മാരായ ബാസിത്, ഫൈസല്‍, മനോജ് . അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അന്‍വര്‍ സാദത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രജിത്, റോബര്‍ട്ട് ,അനൂപ്, അരുണ്‍ ജി , മുജീബ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

ADVERTISEMENT