24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu എല്‍ഡിഎഫ് കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി റാലിയും പൊതുയോഗവും നടത്തി

എല്‍ഡിഎഫ് കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി റാലിയും പൊതുയോഗവും നടത്തി

ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം ഇടതുപക്ഷ ജനാധിപത്യ മുന്നണി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി റാലിയും പൊതുയോഗവും നടത്തി. എല്‍.ഡി.എഫ് കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ , ബ്ലോക്ക്, പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ അണിനിരത്തി പഞ്ചവാദ്യത്തിന്റേയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന് പേര്‍ അണിനിരന്ന റാലി കടവല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് പെരുമ്പിലാവ് സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗം സി. പി. ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു.

സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ വത്സരാജ് മുഖ്യഭാഷണം നടത്തി. സി.പി.ഐ.എം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം കെ.ബി.ജയന്‍ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി. സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഏരിയ സെക്രട്ടറി കെ. കൊച്ചനിയന്‍, പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രന്‍, ജില്ലാ പഞ്ചയാത്ത് അംഗം പത്മം വേണുഗോപാല്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ കെ.ഇ. സുധീര്‍, അജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. എല്‍.ഡി.എഫ് പഞ്ചായത്ത് കണ്‍വിനര്‍ എം.എന്‍ മുരളീധരന്‍ സ്വാഗതവും പി.ഐ രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!