റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിനോട് മുന്നോടിയായി ഗുരുവായൂരില്‍ ടെമ്പിള്‍ പോലീസിന്റെ ആഭിമുഖ്യത്തില്‍ റൂട്ട് മാര്‍ച്ച് സംഘടിപ്പിച്ചു. ഗുരുവായൂര്‍ ടെംപിള്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജി അജയ്കുമാര്‍ നേതൃത്വം നല്‍കി.ഗുരുവായൂര്‍ മഞ്ജുളാല്‍ പരിസരത്ത് നിന്നും ആരംഭിച്ച റൂട്ട് മാര്‍ച്ച് ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെത്തി തിരിച്ചു മഞ്ജുളാല്‍ പരിസരത്തു സമാപിച്ചു. എസ് ഐ മാരായ പി ജി സദാശിവന്‍, സുനില്‍കുമാര്‍, എ എസ് ഐ മാരായ കെ സാജന്‍, വിനയന്‍, ജയപ്രകാശ് എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

ADVERTISEMENT