കുന്നംകുളം നഗരസഭ സ്വച്ഛ് ഭാരത് ; മികച്ച റസ്റ്റോറന്റ് & കാന്റീനായി റോയല്‍ രുചി തിരഞ്ഞെടുക്കപ്പെട്ടു

കുന്നംകുളം നഗരസഭ സ്വച്ഛ് ഭാരതിന്റെ ഭാഗമായി , മേഖലയിലെ മികച്ച റസ്റ്റോറന്റ് & കാന്റീനായി ദയ ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചുവരുന്ന റോയല്‍ രുചി തിരഞ്ഞെടുക്കപ്പെട്ടു.രുചി ഗ്രുപ്പില്‍ നിന്നും മുഹമ്മദ് കാസിം, എ.എന്‍. ബാദ്രീന, കെ.എസ്.ഫിദ എന്നിവര്‍ ചേര്‍ന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ , വൈസ് ചെയര്‍മാന്‍ പി.ജി.ജയപ്രകാശ് എന്നിവരില്‍ നിന്നും ഉപഹാരം ഏറ്റു വാങ്ങി.
കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം സുന്ദരന്‍ നായര്‍ ചടങ്ങില്‍ പങ്കെടുത്തു.

ADVERTISEMENT