അയനം – സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരം എസ് സിതാരയ്ക്ക്

മലയാളത്തിന്റെ പ്രിയകഥാകാരന്‍ സി.വി.ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പതിനാറാമത് അയനം – സി.വി.ശ്രീരാമന്‍ കഥാപുരസ്‌കാരം എസ് സിതാരയ്ക്ക്. ഡി.സി.ബുക്‌സ് പ്രസിദ്ധീകരിച്ച അമ്ലം എന്ന ചെറുകഥാ സമാഹാരമാണ് അവാര്‍ഡിന് അര്‍ഹമായത്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. വൈശാഖന്‍ ചെയര്‍മാനും, ഡോ. എന്‍. ആര്‍. ഗ്രാമപ്രകാശ്, കെ.ഗിരീഷ്‌കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. ഒക്ടോബര്‍ 10 ഉച്ചയ്ക്ക് 2 മണിക്ക് തൃശൂര്‍ കോ-ഓപ്പറേറ്റിവ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.രാജന്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന്
അയനം ചെയര്‍മാന്‍ വിജേഷ് എടക്കുന്നി, കണ്‍വീനര്‍ പി.വി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

ADVERTISEMENT