മകരവിളക്ക് ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി സര്‍ബനോസ് പണിക്കവീട്ടില്‍ ഉദ്ഘാടനം ചെയ്തു. ഒരുമനയൂര്‍ മണ്ഡലം പ്രസിഡന്റ് അശ്വിന്‍ ചാക്കോ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ ജെ ചാക്കോ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം തഹിര്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഫാദിന് രാജ് ഹുസൈന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് ഹിഷാം കപ്പല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



