എടക്കഴിയൂര്‍ ആര്‍ പി എം എം യു പി സ്‌കൂളില്‍ സുരക്ഷ ദിനറാലി സംഘടിപ്പിച്ചു

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ദിനത്തോടനുബന്ധിച്ച് എടക്കഴിയൂര്‍ ആര്‍ പി എം എം യു പി സ്‌കൂളില്‍ സുരക്ഷ ദിനറാലി സംഘടിപ്പിച്ചു. പെണ്‍കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും സുരക്ഷയെ കുറിച്ചും ദില്‍ഹ ഫാത്തിമ , ഷെസ സലീം എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ പ്ലകാര്‍ഡ് തയ്യാറാക്കി റാലിയില്‍ പങ്കെടുത്തു. അധ്യാപകരായ ഷൈനി, ലിന്റ, റഹീന, ഡെജോ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT