രണ്ടുദിവസങ്ങളിലായി അക്കിക്കാവ് ടി എം വി എച്ച് എസ് സ്‌കൂളില്‍ നടന്നുവന്നിരുന്ന കുന്നംകുളം ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. 648 പോയിന്റുകള്‍ നേടി കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി.സമാപന സമ്മേളനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി . എസ് പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ ശാസ്ത്രബോധവും കലാകായിക കഴിവുകളും വളര്‍ത്തിയെടുക്കുക എന്നതാണ് ശാസ്‌ത്രോത്സവത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ജില്ല ഡിഡിഇ അജിതകുമാരി മുഖ്യ അതിഥിയായിരുന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എ മൊയ്തീന്‍, കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി . ഐ രാജേന്ദ്രന്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, സ്‌കൂള്‍ പിടിഎ, എം പി ടി എ ഭാരവാഹികള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഹെഡ്മിസ്ട്രസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം നടത്തി. ഉപജില്ലയിലെ 105 വിദ്യാലയങ്ങളില്‍ നിന്നായി 3500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ശാസ്ത്ര – ഗണിത- സാമൂഹ്യശാസ്ത്ര ഐ.ടി പ്രവര്‍ത്തി പരിചയ മേളയില്‍ 500 പോയിന്റുകള്‍ നേടി പന്നിത്തടം കോണ്‍കോഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ രണ്ടാം സ്ഥാനവും, 431 പോയിന്റോടെ ചൊവ്വന്നൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അക്കിക്കാവ് ടി എം വി എച്ച് എസ് സ്‌കൂളില്‍ നടന്നുവന്നിരുന്ന കുന്നംകുളം ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു.
ADVERTISEMENT