സംസ്‌കൃത അധ്യാപക ദ്വിദിന ശില്‍പശാല ചാവക്കാട് ശിക്ഷക് സദനില്‍ ആരംഭിച്ചു

സംസ്ഥാന യുപി സംസ്‌കൃത അധ്യാപക ദ്വിദിന ശില്‍പശാല ചാവക്കാട് ശിക്ഷക് സദനില്‍ ആരംഭിച്ചു. പഠന പ്രക്രിയകളില്‍ പുത്തന്‍ ഗവേഷണ മാതൃകകള്‍ സ്വീകരിക്കുക, കുട്ടികളില്‍ പഠന താല്‍പര്യം വര്‍ദ്ധിപ്പിക്കുക, വിദ്യാലയാന്തരീക്ഷത്തിന് കരുത്ത് പകരുക തുടങ്ങിയവയാണ് പരീശീലനത്തിന്റെ ലക്ഷ്യം. ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനീഷ്മ എം.പി ഉദ്ഘാടനം നിര്‍വഹിച്ചു. ഗുരുവായൂര്‍ നഗരസഭ 14-ാം വാര്‍ഡ് കൗണ്‍സിലര്‍ ജ്യോതി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കോര്‍ എസ് ആര്‍ ജി ഡോ. വിപിന്‍ തോമാസ് വിഷയാവതരണം നടത്തി. കോര്‍ എസ് ആര്‍ ജി മാരായ, സെക്രട്ടറിയും സംസ്ഥാന അക്കാദമിക് കൗണ്‍സിലുമായ ശ്രീകുമാര്‍, ജയചന്ദ്രന്‍, രാജേഷ്, ചാവക്കാട് ബി പി സി ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.