100% വിജയം നേടിയ ചിറളയം ബഥനി ഗേള്‍സ് സ്‌കൂളിന് ആദരം

83

തുടര്‍ച്ചയായി 2-ാം വര്‍ഷവും എസ്എസ്എല്‍സി പരീക്ഷയില്‍ 100% വിജയം നേടിയ ചിറളയം ബഥനി ഗേള്‍സ് സ്‌കൂളിനെ ബിജെപി ചിറളയം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ സ്റ്റാര്‍ലിറ്റിനെ ബിജെപി തൃശ്ശൂര്‍ ജില്ലാ ട്രഷറര്‍ കെ ആര്‍ അനീഷ് മാസ്റ്റര്‍ പൊന്നാടയും മൊമന്റോയും നല്‍കി ആദരിച്ചു. തുടര്‍ന്ന് അനുമോദന പ്രസംഗം നടത്തി. ഒബിസി മോര്‍ച്ച ജില്ലാ അധ്യക്ഷന്‍ കെ എസ് രാജേഷ്, ബിജെപി മണ്ഡലം ജന സെക്രട്ടറി പി ജെ ജെബിന്‍, ഏരിയാ പ്രസിഡന്റ് രേഷ്മ സുനില്‍, കെ എന്‍ ഷാജി, ബാബു ഒടാട്ട്, ഷൈനി കാര്‍ത്തികേയന്‍, ദിലീപ് ചിറളയം തുടങ്ങിയവര്‍ നല്‍കി.