സപ്തദിന സഹവാസക്യാമ്പ് ‘നിറവ് 2025’ ന്റെ ഭാഗമായി ഞാറ് നട്ടു

പഴഞ്ഞി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സപ്തദിന സഹവാസക്യാമ്പ് നിറവ് 2025 ന്റെ ഭാഗമായി കാട്ടകാമ്പാല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പാടശേഖര സമിതി നടത്തുന്ന കോള്‍പ്പാടങ്ങള്‍ സന്ദര്‍ശിച്ച് ഞാറ് നട്ടു. വാര്‍ഡ് മെമ്പര്‍ ടി എസ് മണികണ്ഠന്‍ നേതൃത്വം നല്‍കി.
പ്രിന്‍സിപ്പാള്‍ ജനീര്‍ലാല്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ലിന്‍സ് കൊള്ളന്നൂര്‍, അധ്യാപകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്.

ADVERTISEMENT