ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തില്‍ 2024-25 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുള്ളന്‍ കവുങ്ങിന്‍ തൈ,ഇഞ്ചി, മഞ്ഞള്‍ വിത്ത് കിറ്റ് എന്നിവയുടെ വിതരണം നടന്നു. ചൂണ്ടല്‍ കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സുനിത ഉണ്ണികൃഷ്ണന്‍ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് പി.ടി. ജോസ് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ കെ.ടി. ബാലകൃഷ്ണന്‍, എന്‍.ഡി. സജിത്ത് കുമാര്‍, മാഗി ജോണ്‍സന്‍, കൃഷി ഓഫീസര്‍ ഭുവന, കൃഷി അസിസ്റ്റന്റ് യമുന എന്നിവര്‍ സംസാരിച്ചു.