ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ ദ്വിദിന ബാലവേദി പ്രവര്‍ത്തക പരിശീലന ക്യാമ്പിന് ഇരിങ്ങപ്പുറം എസ്എംയുപി സ്‌കൂളില്‍ തുടക്കമായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് പരിഷത്ത് സംസ്ഥാന ബാലവേദി കണ്‍വീനര്‍ ജോജു കൂട്ടുമ്മല്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ ഷീജ ഭരതന്‍, സ്‌കൂള്‍ മാനേജരുടെ പ്രതിനിധി സുജിത്, പിടിഎ പ്രസിഡന്റ് ദിനുദാസ് എന്നിവര്‍ സംസാരിച്ചു. പരിഷത്ത് മേഖല ബാലവേദി കണ്‍വീനര്‍ കെ.എ. രമേഷ്‌കുമാര്‍ സ്വാഗതവും, കുന്നംകുളം മേഖല സെക്രട്ടറി ടി.എ. പ്രേമരാജന്‍ നന്ദിയും പറഞ്ഞു.കേരള സാഹിത്യ അക്കാദമി പബ്ലിക്കേഷന്‍ ഓഫീസറായിരുന്ന സാഹിത്യകാരന്‍ ഇ.ഡി. ഡേവിസ് തിരക്കഥ രചന സംബന്ധിച്ച ക്ലാസ് നയിച്ചു. നൂറോളം പേര്‍ പങ്കെടുക്കുന്ന ക്യാമ്പ് ഞായറാഴ്ച വൈകീട്ട് സമാപിക്കും.