സ്റ്റുഡന്‍സ് എംപവര്‍ മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ എഡ്യൂക്കേഷന്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള സ്റ്റുഡന്‍സ് എം പവര്‍ മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പുകളുടെ വിതരണം നടത്തി. സഭ വക സ്‌കൂളില്‍ പഠിക്കുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്’. സഭാ പരമാധ്യക്ഷനും എജുക്കേഷന്‍ ബോര്‍ഡ് പ്രസിഡന്റുമായ അഭിവന്ദ്യ സിറില്‍ മാര്‍ ബലസലിയോസ് മെത്രോപ്പോലീത്ത സുവിശേഷ യോഗ വേദിയില്‍ വെച്ച് സ്‌കോളര്‍ഷിപ്പ് വിതരണം നിര്‍വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാദര്‍ വര്‍ഗീസ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. സഭ വൈദിക ട്രസ്റ്റി ഫാദര്‍ തോമസ് കുര്യന്‍, വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ പങ്കെടുത്തു. സഭാ സെക്രട്ടറി ബിനോയ് പി മാത്യു സ്വാഗതവും സഭ അല്മായ ട്രസ്റ്റി ഗീവര്‍ മാണി പനക്കല്‍ നന്ദിയും പറഞ്ഞ

ADVERTISEMENT