ചൂണ്ടല്‍ ലേഡി ഇമ്മാക്കുലേറ്റ് വിദ്യാലയത്തില്‍ 73-ാമത് വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. പി വാഹിദ് ഐപിഎസ് വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശ്ശൂര്‍ നിര്‍മ്മല പ്രൊവിന്‍സ് എജ്യക്കേഷണല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ പ്രസന്ന സി എം സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ തൃശ്ശൂര്‍ ഡി ഡി ഇ അജിതകുമാരി വിശിഷ്ടാതിഥിയായി. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍ മുഖ്യപ്രഭാഷണവും വികാരി ഫാ സനോജ് അറങ്ങാശ്ശേരി അനുഗ്രഹപ്രഭാഷണവും നടത്തി. പ്രധാന അധ്യാപിക സിസ്റ്റര്‍ മരിയ ഗ്രെയ്‌സ് സി എം സി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരായ എ എ ബേബി, എല്‍ ബിന എന്നിവര്‍ക്കുള്ള യാത്രയപ്പ്ും ചടങ്ങില്‍ നടന്നു. വാര്‍ഡ് മെമ്പര്‍ നാന്‍സി ആന്റണി, പി ടി എ പ്രസിഡന്റ് ബിനില്‍ ഫര്‍ഗീസ്, തുടങ്ങിയവര്‍ സംസാരിച്ചു.