തിരുവത്ര ശ്രീനാരായണ വിദ്യാനികേത സെന്‍ട്രല്‍ സ്‌കൂളില്‍ 34-ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത മ്യൂസിക് ഡയറക്ടര്‍ മോഹന്‍ സിതാര ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ എഡ്യൂക്കേഷണല്‍ല്‍ ചാരിറ്റബിള്‍ ആന്‍ സൊസൈറ്റി പ്രസിഡന്റ് പ്രൊഫസര്‍.സിസി വിജയന്‍ അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തിത്വങ്ങളായ ഡോക്ടര്‍ ശ്രീജിത്ത് കല്‍പുഴ, അഷ്ടമൂര്‍ത്തി, ഡോക്ടര്‍ ഷൗജാദ് മുഹമദ്ദ്, ഡോക്ടര്‍ ടി മുകുന്ദന്‍, ജി കെ പ്രകാശന്‍, റേഖ കാര്‍ത്തികേയന്‍, വാസുണ്ണി ഗുരുസ്വാമി, മധു ശക്തിധരന്‍ പണിക്കര്‍, സിദ്ധാര്‍ത്ഥ് എളവള്ളി, കെ സി ശിവദാസ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഡോക്ടര്‍ അമൃത, പി അമൃത, അഡ്്വ. നിരജ്ജ്‌നഎന്നിവരെ ആദരിച്ചു. എസ് വി എന്‍ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ സൗസൈറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍ വി ജയരാജ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രിയ മധു, ബിവിഎന്‍ ജില്ലാ സമിതി അംഗം ഷാജി വരവൂര്‍ ശോഭ ഹരി നാരായണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.



