വെള്ളിത്തിരുത്തി ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ഇരുപത്തിയെട്ടാം വാര്‍ഷികാഘോഷം കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ബഥനി സ്ഥാപനങ്ങളുടെ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി അധ്യക്ഷനായി. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. ഇരുപത്തിയാറ് വര്‍ഷം അധ്യാപികയായി സേവനമനുഷ്ഠിച്ച ജോളി അബ്രഹാമിന് യാത്രയയപ്പ് നല്‍കി. പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബഥനി ആശ്രമം സെക്രട്ടറി ഫാദര്‍ മത്തായി ഒ.ഐ.സി, പി.ടി.എ പ്രസിഡന്റ് മുരളി വെള്ളിത്തിരുത്തി, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി സി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ തയാറാക്കിയ ജേര്‍ണലിന്റെ പ്രകാശനവും നടന്നു.