എടപ്പാളില്‍ സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. എടപ്പാള്‍ കണ്ടനകത്ത് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയാടെ ആയിരുന്നു അപകടം നടന്നത്. കണ്ടനകം സ്വദേശി വിജയനാണ് മരിച്ചത്. ഒരു കുട്ടിയുള്‍പ്പെടെ നാലുപേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ദാറുല്‍ ഹുദായ സ്‌കൂള്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.