പെരുമ്പിലാവ് ടിഎംവിഎച്ച്എസ് സ്‌ക്കൂളിലെ 1977 എസ്എസ്എല്‍സി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. പാടിയോട്ടുമുറി തെക്കേടത്ത് മനയിലാണ് സംഗമം നടത്തിയത്. നാലാം തവണയാണ് 63 വയസ്സ് പിന്നിട്ട സഹപാഠികള്‍ ഒത്തുകൂടുന്നത്. പൂര്‍വ്വ അധ്യാപിക അക്കാമ ടീച്ചര്‍ സംഗമം ഉദ്ഘാടനം ചെയ്തു. പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ പ്രസിഡണ്ട് കെ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ബാസ് അബ്ദുള്ള, ട്രഷറര്‍ ബിനോയ് ഡേവിഡ് എന്നിവര്‍ സംസാരിച്ചു. പ്രശസ്ത കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് സംഘടന രക്ഷാധികാരി. ചടങ്ങില്‍ അധ്യാപകരെ ആദരിച്ചു. നിര്‍ധനരായ സഹപാഠികളെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
Home Bureaus Perumpilavu പെരുമ്പിലാവ് ടിഎംവിഎച്ച്എസ് സ്‌ക്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു