പഴഞ്ഞിയില്‍ പെട്രോള്‍ പമ്പിന് സമീപം സ്‌കൂട്ടറും, സ്വകാര്യ സ്‌കൂള്‍ ബസ്സും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. കാട്ടകാമ്പാല്‍ ചിറയന്‍കാട് സ്വദേശി കുന്നത്തുവളപ്പില്‍ വീട്ടില്‍ ഷമീലി(18)നാണ് പരിക്കേറ്റത്. രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ചിറക്കല്‍ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും ഇടറോഡില്‍നിന്ന് പ്രധാന റോഡിലേക്ക് കയറുകയായിരുന്ന സ്‌കൂള്‍ ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ കുന്നംകുളം അഷറഫ് കൂട്ടായ്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.