കുന്നംകുളം കുറുക്കന്‍പാറയില്‍ സ്‌കൂട്ടറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. കുന്നംകുളം സ്വദേശി 49 വയസ്സുള്ള രമേശനാണ് പരിക്കേറ്റത്. കുന്നംകുളം ഭാഗത്ത് നിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസും എതിര്‍ ദിശയില്‍ വരികയായിരുന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ കുന്നംകുളം നന്മ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.