കേച്ചേരിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് കൈപ്പറമ്പ് സ്വദേശിക്ക് ദാരുണാന്ത്യം

കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കേച്ചേരി-കുറാഞ്ചേരി സംസ്ഥാന പാതയില്‍ കാറും, സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കൈപ്പറമ്പ് മക്കാട്ടില്‍ വീട്ടില്‍ വാസുവാണ് മരിച്ചത്. 67 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ വേലൂര്‍ ഭാഗത്ത് നിന്നും കേച്ചേരി ഭാഗത്തേക്ക് വരുകയായിരുന്ന കാര്‍ മണലി വഴിക്ക് സമീപം സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. കേച്ചേരി ആക്ട്‌സ് പ്രവര്‍ത്ത കര്‍ ഉടന്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോള ജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ദിരയാണ് ഭാര്യ. രതീഷ്, അഭിലാഷ്, ധന്യ എന്നിവര്‍ മക്കളാണ്.കുന്നംകുളം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് മോക്ഷാലയത്തില്‍ നടന്നു.

ADVERTISEMENT