സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരിക്കേറ്റു

എരുമപ്പെട്ടി നെല്ലുവായ് സെന്ററിന് സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ യുവാക്കള്‍ക്ക് പരിക്കേറ്റു. മുരിങ്ങത്തേരി വടക്കോട്ടുപ്പറമ്പില്‍ വീട്ടില്‍ ഷജില്‍(22) മുരിങ്ങത്തേരി മുരിങ്ങത്തേരി വീട്ടില്‍ നവി(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 12.30 യോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ രണ്ട് പേരെയും എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT