കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്സ് ചാവക്കാട് ജില്ലാ അസോസിയേഷന്റെ സ്‌കൗട്ടേഴ്സ് & ഗൈഡേഴ്സ് സെമിനാറും യാത്രയയപ്പ് സമ്മേളനവും ആദരിക്കലും കാരുണ്യഫണ്ട് വിതരണവും കുന്നംകുളം ടൗണ്‍ഹാളില്‍ നടന്നു. നഗരസഭാ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്സ് സംസ്ഥാന അസോസിയേഷന്‍ ബുള്‍ ബുള്‍ കമ്മീഷണര്‍ വി.വിശാലക്ഷി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ തൃശ്ശൂര്‍ ഡി.ഡി.ഇ.-എ.കെ.അജിതകുമാരി മുഖ്യാതിഥിയായി. ചാവക്കാട് ചീഫ് കമ്മീഷണറും, ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ പി.വി.റഫീക്, കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്സ് ചാവക്കാട് ജില്ലാ അസോസിയേഷന്‍ ട്രഷറര്‍ കെ.ഡെന്നി ഡേവിഡ് , ജില്ലാ സെക്രട്ടറി ബിനോയ് ടി, മോഹന്‍ എന്നിവര്‍ സംസാരിച്ചു.
Home Bureaus Kunnamkulam സ്‌കൗട്ടേഴ്സ് & ഗൈഡേഴ്സ് സെമിനാറും യാത്രയയപ്പും കാരുണ്യഫണ്ട് വിതരണവും നടന്നു