റേഷന്‍കടയുടെ സ്തംഭനാനസ്ഥയില് സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. അഞ്ചാങ്ങാടി വളവില്‍ നിന്ന് ആരംഭിച്ച പ്രകടനം സെന്ററില്‍ സമാപിച്ചു. എസ് ഡി പി ഐ പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്. ഷാജഹാന്. പഞ്ചായത്ത് ട്രഷറര്‍ നിസാമുദ്ദീന്‍. ഹനീഫ ടി.എച്ച്. ജാഫര്വി.എ. ഷാനി ബ്ലാങ്ങാട്. അജ്മല്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.