ചൊവ്വന്നൂര്‍ പഞ്ചായത്തില്‍ സ്ഥിരംസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ അംഗത്തിന് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ. വികസന സ്ഥിരം സമിതിയിലേക്കുള്ള അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗം ഷഹീദിനു നാല് കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഒരു കോണ്‍ഗ്രസ് അംഗം വിട്ടുനിന്നു. ഏഴാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധി ഐശ്വര്യയാണ് വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. വോട്ടെടുപ്പില്‍ ഷഹീദിനു 6 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. രണ്ട് എസ്ഡിപിഐ അംഗങ്ങളാണ് ഇദ്ദേഹത്തിന് വോട്ട് ചെയ്തത്.
Home Bureaus Kunnamkulam ചൊവ്വന്നൂരില്‍ കോണ്‍ഗ്രസ് വോട്ടോടെ എസ്ഡിപിഐ അംഗം സ്ഥിരം സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു



