ബിഎല്‍ഒയുടെ വീടിനു നേരെയുണ്ടായ ആക്രമണം; എസ്.ഡി.പി.ഐ പ്രതിഷേധിച്ചു

റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥാനും ബിഎല്‍ഒ യുമായ ഷെക്കീര്‍ ആലത്തയിലിന്റെ വീടിന് നേരെയുണ്ടയായ സാമൂഹ്യദ്രോഹികളുടെ അതിക്രമങ്ങള്‍ക്കെതിരെ എസ് ഡി പി ഐ പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. നേതാക്കള്‍ ഷെക്കീറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ജനങ്ങളുടെ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ പോലീസ് കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എസ് ഡി പി ഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സക്കരിയ പൂക്കാട്ട് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഷാജഹാന്‍, വൈസ് പ്രസിഡന്റ് ജബ്ബാര്‍ അണ്ടത്തോട്, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷെഫീദ് ബ്ലാങ്ങാട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈര്‍ ഐനിക്കല്‍, പതിനെട്ടാം വാര്‍ഡ് മെമ്പര്‍ ബുഷ്‌റ സുബൈര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 

 

ADVERTISEMENT