വൈ ഡബ്ലിയു സി എ അഡ്വക്കസി ക്യാമ്പയിന്റെ ഭാഗമായി കുന്നംകുളം വൈ ഡബ്ലിയു സി എയുടെ ആഭിമുഖ്യത്തില്‍ പെരുമ്പിലാവ് മാര്‍ ഒസ്താതിയോസ് ട്രെയിനിംങ്ങ് കോളേജില്‍ സെമിനാര്‍ നടത്തി. ലൈഗിക – പ്രത്യുല്‍പാദന ആരോഗ്യ അവകാശങ്ങള്‍ എന്ന വിഷയത്തില്‍ മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ് ഡോക്ടര്‍ ഹിബിന നാസര്‍ ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പി ഐ വര്‍ഗ്ഗീസ്, അഡ്വ.ഗ്ലോബിന്‍ മാത്യു, വൈ ഡബ്ല്യു സി എ പ്രസിഡന്റ് ബൈമി തര്യന്‍, ഡോക്ടര്‍ ബിനോയ് വിസി തുടങ്ങിയവര്‍ സംസാരിച്ചു. കോളേജിലെ ഇന്റേണല്‍ ക്വാലിറ്റി അഷുറന്‍സ് സെല്ലുമായി സഹകരിച്ചാണ് സെമിനാര്‍ നടത്തിയത്.



