വേലൂര്‍ ഗ്രാമകം കള്‍ച്ചറല്‍ അക്കാദമി നേതൃത്വത്തില്‍ മലയാള ഭാഷയും മാറുന്ന കേരളവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കവിയും ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജ് അധ്യാപകനുമായ ഡോ.ബിജു ബാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. പി.ആര്‍. മോഹനന്‍ അധ്യക്ഷനായി. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍, പി.കൃഷ്ണദാസ്, സി എഫ്.രാജു തുടങ്ങിയവര്‍ സംസാരിച്ചു.



