ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജില്‍ കേന്ദ്ര-സംസ്ഥാന ബജറ്റുകളുടെ അവലോകന സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് ഇക്കോണോമിക്സ് വിഭാഗത്തിന്റെ നേത്വത്തില്‍ ഫിസിക്കല്‍ ലെന്‍സ്, യൂണിയന് ആന്റ് സ്റ്റേറ്റ് ബജറ്റ് എന്ന വിഷയയത്തിലാണ് സെമിനാര്‍ നടത്തിയത്. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കാലിക്കറ്റ് ഗവര്‍മെന്റ് ആര്‍ട്ട്സ് എന്‍ഡ് സയന്‍സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. കെ.എന്‍. സുജിന്‍ വിഷയം അവതരിപ്പിച്ച് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെ.ബിന്‍സി അധ്യക്ഷത വഹിച്ചു. ഇക്കോണോമിക്സ് വിഭാഗം മേധാവി ഡോ. നീതു എസ്സ്.അറക്കല്‍, അസ്സോസിയേഷന് സെക്രട്ടറി പി.ആര്. ആര്യ എന്നിവര്‍ സംസാരിച്ചു.