സെമിനാര്‍ സംഘടിപ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രധ്വജസ്തംഭ ദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ നായര്‍ തറവാട്ടു കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. അതിരുദ്രയജ്ഞചാര്യന്‍ കിഴിയേടം രാമന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കോഡിനേറ്റര്‍ അഡ്വ.രവിചങ്കത്ത് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം മുന്‍ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍.നാരായണന്‍ സെമിനാര്‍ നയിച്ചു. സെക്രട്ടറി അനില്‍ കല്ലാറ്റ് ധ്വജപ്രതിഷ്ഠാദിന സന്ദേശം നല്‍കി. ബാലന്‍ വാറണാട്ട്, നിര്‍മ്മല നായ്ക്കത്ത്, ശശി കൊടമന, ജയറാം ആലക്കല്‍, ശ്രീധരന്‍ മാമ്പുഴ, എം. ശ്രീ നാരായണന്‍, രാധാമണി ചാത്തനാത്ത് , രവി വട്ടരങ്ങത്ത്, കാര്‍ത്തിക കോമത്ത്, എന്നിവര്‍ സംസാരിച്ചു. വനിതാവിഭാഗത്തിന്റെ നേതൃത്വത്തില്‍ മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ നാരായണീയ പാരായണവും ഉണ്ടായിരുന്നു.

ADVERTISEMENT