മൂന്നുദിവസങ്ങളിലായി നടക്കുന്ന കടവല്ലൂര്‍ പഞ്ചായത്ത് സംഗമോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ വയോജന സംഗമം നടന്നു. പാലിയേറ്റീവ് മാനേജ്‌മെന്റ് കമ്മിറ്റിയും, കുടുംബാരോഗ്യ കേന്ദ്രവും, പഞ്ചായത്തും ചേര്‍ന്ന് നടത്തിയ വയോജന സംഗമം എ.സി മൊയ്തീന്‍ എം.എല്‍ എ ഉദ്ഘാടനം ചെയ്തു. വയോജനങ്ങള്‍ക്കായി നിരവധി പദ്ധതികളാണ് പഞ്ചായത്ത് ഒരുക്കിയിരിക്കുന്നതെന്നും, ക്ഷേമ പെന്‍ഷന്‍, ആരോഗ്യ സംരക്ഷണം, പകല്‍ വീട് എന്നിങ്ങനെ പ്രയമായവരുടെ മാനസീകവും, ശാരീരികവുമായ ഉല്ലാസത്തിനുള്ള നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എം.എല്‍ .എ
പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ വിശിഷ്ടാതിഥിയും, ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാല്‍ മുഖ്യാതിഥിയുമായി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ബിന്ദു ധര്‍മ്മര്‍. പ്രഭാത് മുല്ലപ്പിള്ളി, ജയകുമാര്‍ പൂളക്കല്‍, ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ പി.യു. അശ്വതി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രശസ്ത മദ്ദള കലാകാരന്‍ ഗോപാലകൃഷന്‍, ഇലത്താള കലാകാരന്‍ അനിയന്‍ നായര്‍ എന്നിവരേയും, വയോജനങ്ങളേയും ആദരിച്ചു.



