സേവാഭാരതി കുന്നംകുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ നടത്തിവരുന്ന അന്നദാന പദ്ധതി നാലാം വര്‍ഷം പിന്നിട്ടതിന്റെ ഉദ്ഘാടനം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.വി. മണികണ്ഠന് നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.എ. ദാമോദരന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ജ്യോതിഷ പണ്ഡിതന് കാണിപ്പയ്യൂര്‍ നാരായണന് നമ്പൂതിരിപ്പാട് മുഖ്യാതിഥിയായിരുന്നു.



