കെ കരുണാകരന്‍ ഫൗണ്ടേഷന്‍ പുന്നയൂരിന്റെ നേതൃത്വത്തില്‍ പുന്ന നൗഷാദ് മെമ്മോറിയല്‍ വിന്നേഴ്സ് ട്രോഫിക്കു വേണ്ടിയുള്ള 4 -ാമത് അഖില കേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 20 ന് ചൊവ്വാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍കുളത്ത് വാര്‍ത്ത സമ്മേളനത്തിലൂടെ അറിയിച്ചു. അകലാട് എംഐസി ഗ്രൗണ്ടില്‍ കെ കെ കാദര്‍ നഗറിലാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നത്. ജില്ലക്ക് അകത്തും പുറത്തുള്ള ഏഴോളം പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.