കനത്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ കുന്നംകുളം മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍

 

വെള്ളിയാഴ്ച രാത്രി കനത്ത മഴയ്‌ക്കൊപ്പം വീശിയടിച്ച കാറ്റില്‍ കുന്നംകുളം മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍..കുന്നംകുളം, ചെറുവത്താനി, ഗേള്‍സ് ഹൈസ്‌കൂള്‍ പരിസരം, ചിറളയം, കേച്ചേരി ഭാഗങ്ങളിലും കാറ്റില്‍ മരങ്ങള്‍ വീണു. കുന്നംകുളം ടൗണില്‍ പട്ടാമ്പി റോഡില്‍ കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന വലിയ പരസ്യ ബോര്‍ഡ് ഇളകി വീണു. അരി മാര്‍ക്കറ്റില്‍ നായര്‍ ഹോട്ടലിനോട് ചേര്‍ന്ന് കെട്ടിടത്തിനു മുകളില്‍ സ്ഥാപിച്ചിരുന്ന ഷീറ്റുകള്‍ കാറ്റില്‍ മറിഞ്ഞുവീണും നാശനഷ്ടങ്ങള്‍ സംഭവിച്ചു.

 

ADVERTISEMENT