16 കാരിക്കെതിരെ ലൈംഗിക പീഡനം; പ്രതിക്ക് 39 വര്‍ഷം കഠിന തടവും പിഴയും

16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഢനം നടത്തിയ കേസില്‍ 24 വയസ്സുകാരന് 39 വര്‍ഷം കഠിന തടവും 2,40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മതിലകം മാങ്ങാലി പറമ്പില്‍ വീട് നൗഷാദ് മകന്‍ റിന്‍ഷാദ്(24) നെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി അന്‍യാ സ് തയ്യില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. 2022 ഡിസംബര്‍ 14 നാണ് കേസിനാസ്പദമായ സംഭവം. ഇന്‍സ്റ്റഗ്രാമിലേക്ക് മോശം മെസ്സേജുകള്‍ അയച്ചും നിരന്തരം നിര്‍ബന്ധിച്ചുമാണ് അതിജീവിതയെ അര്‍ദ്ധരാത്രി താമസസ്ഥലത്ത് നിന്നും പുറത്തേക്ക് വരുത്തിച്ച് ലൈംഗിക പീഡനം നടത്തിയത്. ചാവക്കാട് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു സി പി ഒ പ്രസീത അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ എസ്. ഐ അനില്‍കുമാര്‍ പി എസ് എകഞ രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്. ഐ സെസില്‍ ക്രിസ്റ്റ്യന്‍ രാജ് ആദ്യാന്വേഷണം നടത്തി. എസ്.എച്ച് ഒ. വിപിന്‍ കെ വേണുഗോപാല്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വക്കേറ്റ് നിഷ സി എന്നിവര്‍ ഹാജരായി.സിപിഒ മാരായ സിന്ധു, പ്രസീത എന്നിവര്‍ കോടതി നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു

 

 

ADVERTISEMENT