എസ്.എഫ്.ഐ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിറാലിയും പൊതുയോഗവും സംഘടിപ്പിച്ചു

എസ്. എഫ്. ഐ യുടെ 54 മത് സ്ഥാപകദിനത്തോട് അനുബന്ധിച്ച് എസ്.എഫ്‌ഐ. ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിറാലിയും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം എസ്.എഫ്.ഐ. മുന്‍ ജില്ല പ്രസിഡന്റ് കെ.എസ് അനൂപ് ഉദ്ഘാടനം ചെയ്തു. പൊതു യോഗത്തിന് എസ്. എഫ്. ഐ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി. അഭിജിത്ത് അഭിവാദ്യം ചെയ്ത് സംസാരിച്ചു. എസ്.എഫ്.ഐ. ചാവക്കാട് ഏരിയാ സെക്രട്ടറി സഹൃദയകുമാര്‍ എന്‍. എസ് സ്വാഗതവും, എസ്.എഫ്.ഐ. ചാവക്കാട് ഏരിയാ പ്രസിഡന്റ് മുബഷിര്‍ ഖാന്‍ പി.പി അധ്യക്ഷനായി, ഏരിയ ജോയിന്റ് ജോയിന്റ് സെക്രട്ടറി സനിഗ നന്ദി പറഞ്ഞു. ഏരിയാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജഗന്നാഥ്, സഞ്ജയ്, കിരണ്‍, അനഘ, അനാമിക, ഇജാസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT