നവയുഗ പൂരാഘോഷ കമ്മിറ്റിക്ക് ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കൈതാങ്ങ്

ചാലിശേരി പൂരത്തിന് ആനയെ ഒഴിവാക്കി തുക നിര്‍ധന കുടുംബത്തിന്റെ വീട് പുനര്‍ നിര്‍മ്മാണത്തിനായി മാറ്റി വെച്ച നവയുഗ പൂരാഘോഷ കമ്മിറ്റിക്ക് കുന്നംകുളം ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഒരു ലക്ഷം രൂപ സഹായം നല്‍കി.  നവയുഗകമ്മിറ്റിയിലെ നാല്‍പതോളം അംഗങ്ങളുടെ നന്മ മനസ്സ് മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് ജീവകാരുണ്യ സംഘടന സഹായവുമായി മുന്നോട്ട് വന്നത്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായ രീതിയില്‍ ഉത്സവാഘോഷങ്ങള്‍ നടത്തി ആ തുക ഉയാഗിച്ച് നിര്‍ദ്ധന കുടുംബത്തിന് കൈതാങ്ങായ നവയുഗ പൂരാഘോഷ കമ്മിറ്റി മാതൃകയാണെന്ന് ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ലബീബ്ഹസന്‍, സക്രട്ടറി ഷെമീര്‍ ഇഞ്ചിക്കാലയില്‍ എന്നിവര്‍ പറഞ്ഞു.

ADVERTISEMENT